Monday, April 29, 2024
spot_img

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ 2023 – 24 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് ബോർഡ് അംഗീകരിച്ചു; 2023 – 24 സാമ്പത്തിക വർഷത്തിൽ ബോർഡ് നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ചറിയാം

തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ 2023 24 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് ബോർഡ് അംഗീകരിച്ചു. വരുന്ന സാമ്പത്തിക വർഷത്തിൽ ആകെ വരുമാനമായി ബോർഡ് പ്രതീക്ഷിക്കുന്നത് 1257,12,87,957 രൂപയാണ്. ഇതിൽ 1253,60,59,000 രൂപ ആകെ ചെലവ് പ്രതീക്ഷിക്കുന്നു.

2023 – 24 സാമ്പത്തിക വർഷത്തിൽ വിവിധ പദ്ധതികൾക്കായി ബോർഡ് അനുവദിച്ച തുക താഴെ കൊടുക്കുന്നു.

  1. തമിഴ്‌നാട്ടിലെ പാൻപോളി ഗ്രാമത്തിൽ തേക്കിൻ തോട്ടങ്ങളും തെങ്ങിൻ പറമ്പും ഉൾപ്പെടുന്ന കാർഷിക ഭൂമിയിൽ കൃഷി – ഒരു കോടി രൂപ
  2. Tdb ഗ്യാസ് ഏജൻസി നിലക്കൽ – 1 കോടി രൂപ

3.വാരണാസിയിലെ സത്രത്തിന്റെ നവീകരണം – 2 കോടി 50 ലക്ഷം

4.അരവണ കണ്ടെയ്‌നറിന്റെ ഉൽപ്പാദന യൂണിറ്റ് – 4 കോടി

  1. ബോർഡിന്റെ കീഴിലുള്ള സ്ഥലത്ത് പുതിയ പെട്രോളിയം പമ്പ് ആരംഭിക്കുന്നതിന് – 1 കോടി
  2. വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ വികസനം – 2 കോടി
  3. പന്തളം വലിയകോയിക്കൽ മാസ്റ്റർ പ്ലാൻ – 2 കോടി
  4. പമ്പയിലും സന്നിധാനത്തും പുതിയ ടോയ്‌ലറ്റ് കോംപ്ലക്‌സ് – 2 കോടി
  5. 18 ഹിൽസിലെ താമസിക്കുന്ന ഗിരിജനങ്ങളുടെ ക്ഷേമം – 15 ലക്ഷം

10 .പരീക്ഷണാർത്ഥം 70 വയസ്സിനു മുകളിലുള്ള ഹിന്ദുക്കൾക്കായി ഒരു വൃദ്ധസദനം ആരംഭിക്കുന്നതിനുള്ള
പദ്ധതി -1 കോടി

  1. ചുവർ ചിത്രങ്ങൾ , ശിൽപങ്ങൾ എന്നിവയുടെ സംരക്ഷണം & പൈതൃക കെട്ടിടങ്ങളുടെ സംരക്ഷണം – 10 ലക്ഷം

Related Articles

Latest Articles