Wednesday, September 30, 2026

ട്രെയിനില്‍ കഞ്ചാവ് കടത്ത്; തൃശൂര്‍ ചാവക്കാട് സ്വദേശി പിടിയിൽ

ട്രെയിനില്‍ കടത്തിക്കൊണ്ടുവന്ന 12 കിലോ കഞ്ചാവുമായി തൃശൂര്‍ ചാവക്കാട് സ്വദേശി അറസ്റ്റിലായി. പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് ഖലീലുല്‍ റഹ്മാന്‍ എന്ന 42കാരനെ പോലീസ് പിടികൂടിയത്.

ആര്‍പിഎഫും എക്‌സൈസും നടത്തിയ പരിശോധനയിലാണ് പ്രതി ഇന്നലെ പിടിയിലായത്. വിശാഖപട്ടണത്തില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന കഞ്ചാവ് തൃശൂര്‍, ചാവക്കാട് പ്രദേശങ്ങളില്‍ വില്‍പനയ്ക്കായി എത്തിച്ചതാണെന്ന് പ്രതി എക്സൈസിനോട് പറഞ്ഞു.

പിടിച്ചെടുത്ത കഞ്ചാവിനു പൊതുവിപണിയില്‍ ആറ് ലക്ഷത്തോളം രൂപ വില വരും. ഇയാളെ അറസ്റ്റ് ചെയ്ത കോടതിയിൽ ഹാജരാക്കി.

Related Articles

Latest Articles