റായ്പൂര്‍: പ്രകൃതിവിരുദ്ധ പീഡനം തടഞ്ഞ ബാലനെ ഇരുപതുകാരന്‍ കുത്തിക്കൊന്നു. ഛത്തീസ്ഗഡിലെ ബെമെതാര ജില്ലയിലാണ് കഴിഞ്ഞ തിങ്കളാഴ്ച സംഭവം നടന്നത്. പങ്കജ് വിശ്വകര്‍മ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇയ്യാള്‍ കുട്ടിയെ ബിജാഭതാ മുറും ഖനിക്കടുത്തുളള വിജനമായ സ്ഥലത്തേയ്ക്ക് കൂട്ടിക്കൊണ്ട് പോയിരുന്നു. ഇവിടെവച്ചാണ് കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനശ്രമം നടന്നത്.എന്നാല്‍, കുട്ടി എതിർപ്പ് പ്രകടിപ്പിക്കുകയായിരുന്നു. തുടർന്ന് മാരകായുധം ഉപയോഗിച്ച് കുത്തിക്കൊല്ലുകയായിരുന്നു.
കൊലപാതകത്തിന് ശേഷം മൃതദേഹം ഒളിപ്പിച്ച് കടന്നുകളയുകയും ചെയ്തു. കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ നല്‍കിയ പരാതിയിലെ അന്വേഷണത്തിനൊടുവിലാണ് പങ്കജ് അറസ്റ്റിലാവുന്നത്.

