Monday, September 21, 2026

ഓണക്കാലത്ത് കൂടുതൽ അന്തർ സംസ്ഥാന സർവീസുമായി കെഎസ്ആർടിസി; കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് മൈസൂര്‍, ബെംഗളുരൂ എന്നിവിടങ്ങളിലേക്കും തിരിച്ചും സര്‍വീസുണ്ടാവും

തിരുവനന്തപുരം: ഓണക്കാലത്ത് ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബർ 12 വരെ കെഎസ്ആര്‍ടിസി കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നടത്തും. അവധിക്കാലത്ത് മലയാളികൾക്ക് സഹായകമാകുന്ന രീതിയിലാണ് സർവീസുകൾ പ്ലാൻ ചെയ്തിട്ടുളളത്. അവധിയുമായി ബന്ധപ്പെട്ട് തിരക്കേറുന്നത് മുൻകൂട്ടി കണ്ടാണ് കെഎസ്ആർടിസി കൂടുതൽ സർവീസുകൾ ആസൂത്രണം ചെയ്തിട്ടുളളത്. ബെംഗളൂരു, മൈസൂർ എന്നിവിടങ്ങളിലുളളവർക്ക് ഇത് സഹായകമാകുമെന്നാണ് കെഎസ്ആർടിസിയുടെ വിലയിരുത്തൽ

കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് മൈസൂര്‍, ബെംഗളുരൂ എന്നിവിടങ്ങളിലേക്കും തിരിച്ചും സര്‍വീസുണ്ടാവും. യാത്രക്കാര്‍ക്ക് ഓണ്‍ലൈനില്‍ റിസര്‍വേഷന്‍ സൗകര്യമുണ്ടാവും. പയ്യന്നൂർ, കണ്ണൂർ, തലശേരി, കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം എന്നിവിടങ്ങളിൽ നിന്നും ബെംഗളുരൂവിലേയ്ക്കും തിരികെയുമുളള​ അധിക സർവീസുകളാണ് കെഎസ്ആർടിസി ഇപ്പോൾ തീരുമാനിച്ചിട്ടുളളത്. മാനന്തവാടി, സുൽത്താൻ ബത്തേരി, ഇരിട്ടി, ചെറുപുഴ എന്നിവിടങ്ങളിൽ വഴിയാകും സർവീസുകൾ നടത്തുക.

Related Articles

Latest Articles