സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മേ ഹും മൂസ’ (Mei Hoom Moosa). എഴുപത്തിയഞ്ചു ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണത്തിനു ശേഷം ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻസ് കൊച്ചിയിൽ ആരംഭിച്ചിരിക്കുകയാണ് ഇപ്പോൾ. സുരേഷ് ഗോപിയുടെ ഡബ്ബിങ്ങോടെയാണ് പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾക്ക് തുടക്കമിട്ടത്. പാപ്പൻ എന്ന ചിത്രത്തിൻ്റെ മികച്ച വിജയത്തിനു ശേഷം സുരേഷ് ഗോപി നായകനാകുന്ന ചിത്രമെന്ന നിലയിൽ ‘മേ ഹും മൂസ’യുടെ പ്രസക്തി ഏറെ വർദ്ധിച്ചിരിക്കുകയാണിപ്പോൾ.
കാർഗിൽ, വാഗാ ബോർഡർ, പുഞ്ച്, ദില്ലി, ജയ്പ്പൂർ തുടങ്ങിയ പ്രദേശങ്ങളിലും പൊന്നാനി, മലപ്പുറം പ്രദേശങ്ങളിലുമായിട്ടാണ് ചിത്രത്തിൻ്റെ ഷൂട്ടിംഗ് പൂർത്തിയായിരിക്കുന്നത്. പാപ്പൻ എന്ന ചിത്രത്തിൻ്റെ മികച്ച വിജയത്തിനു ശേഷം സുരേഷ് ഗോപി നായകനാകുന്ന ചിത്രമെന്ന നിലയിൽ ‘മേ ഹും മൂസ’യുടെ പ്രസക്തി ഏറെ വർദ്ധിച്ചിരിക്കുകയാണിപ്പോൾ. മലപ്പുറത്തുകാരൻ മൂസ എന്ന സുരേഷ് ഗോപി അവതരിപ്പിക്കുന്ന കഥാപാത്രം നമ്മുടെ നാടിൻ്റെ പ്രതീകമാണ്. ഇന്ത്യൻ സമൂഹം ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം ഒരു ക്ലീൻ എന്റർടെയ്നർ ആയിട്ടാണ് ജിബു ജേക്കബ് അവതരിപ്പിക്കുന്നത്.

