Sunday, October 4, 2026

ലക്‌ചററായി ജോലിയുണ്ട് മടങ്ങി വരൂ സഖാവേ…! വ്യാജസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ജോലി നേടിയ കേസിൽ കെ വിദ്യക്കെതിരെ പ്രതിഷേധ ലുക്ക് ഔട്ട് നോട്ടീസ് കാമ്പയിൻ നടത്തി കെ എസ് യു

വ്യാജസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ജോലി നേടിയ എസ് എഫ് ഐ നേതാവ് കെ വിദ്യയ്ക്കെതിരെ പ്രതിഷേധ ലുക്ക് ഔട്ട് നോട്ടീസ് കാമ്പയിൻ നടത്തി കെഎസ് യു.മുൻ എസ്.എഫ്.ഐ നേതാവായ വിദ്യയെ അറസ്റ്റ് ചെയ്യാത്തതിലും കേസിൽ പോലീസ് മെല്ലെപോക്ക് നയം സ്വീകരിക്കുന്നതിലുമാണ് കെ എസ് യുവിന്റെ പ്രതിഷേധം.ഇതിനുപിന്നാലെയാണ് സംസ്ഥാനവ്യാപകമായി ലുക്ക്ഔട്ട് നോട്ടീസ് പ്രതിഷേധം നടത്തുവാൻ തീരുമാനിച്ചത്.പൊലീസിന്റെ നിഷ്ക്രിയത്വത്തിൽ പ്രതിഷേധിക്കുവാനാണ് തീരുമാനമെന്ന് കെ.എസ്‌.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അറിയിച്ചു. ഭരണ സ്വാധീനം ഉപയോഗിച്ച് ഇത്തരം പ്രവർത്തികളെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഞങ്ങൾ ഇതിന് അനുവദിക്കില്ലെന്നും കെഎസ് യു വ്യക്തമാക്കി.

അതേസമയം വിദ്യയെ കണ്ടെത്താന്‍ പൊലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്. വിദ്യയുടെ തൃക്കരിപ്പൂരിലെ വീട്ടില്‍ നീലേശ്വരം പൊലീസും, പിന്നീട് അഗളി പൊലീസും പരിശോധന നടത്തിയിരുന്നു. എന്നാല്‍ വീടു പൂട്ടിയ നിലയിലായിരുന്നു.തുടര്‍ന്ന് അടുത്തുള്ള ബന്ധുക്കളില്‍ നിന്നും താക്കോല്‍ വാങ്ങി അഗളി പൊലീസ് ഒന്നര മണിക്കൂറാണ് വീട്ടില്‍ പരിശോധന നടത്തിയത്. എന്നാല്‍ വ്യാജരേഖയുമായി ബന്ധപ്പെട്ട ഒന്നും പരിശോധനയില്‍ ലഭിച്ചില്ലെന്നാണ് സൂചന.

Related Articles

Latest Articles