Saturday, May 11, 2024
spot_img

നിയമസഭാ കയ്യാങ്കളി: സുപ്രീംകോടതിയുടെ നിർണ്ണായക വിധി നാളെ

ദില്ലി: നിയമസഭാ കയ്യാങ്കളി കേസിൽ കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രിംകോടതിയുടെ വിധി നാളെ രാവിലെ 10.30 ന്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, എം.ആർ ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറയുക. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അടക്കമുള്ളവര്‍ നേതാക്കൾ പ്രതികളായ കേസ്‌ പിൻവലിക്കാൻ അനുവദിക്കണമെന്ന അപ്പീൽ കോടതി പരിഗണിക്കും.

അതേസമയം കേസിന്റെ വാദം കേട്ട വേളയില്‍ ജഡ്ജിമാരുടെ ഭാഗത്തുനിന്ന് പ്രതികൾക്കെതിരെ നിശിത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രതികളായ ജനപ്രതിനിധികള്‍ വിചാരണ നേരിടേണ്ടതാണെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. വി. ശിവൻകുട്ടി, കെ.ടി. ജലീൽ, ഇ.പി. ജയരാജൻ, കുഞ്ഞഹമ്മദ് മാസ്റ്റർ, സി.കെ. സദാശിവൻ, കെ. അജിത് എന്നീ ആറ് പ്രതികൾ വിചരണ നേരിടണം എന്ന ഹൈക്കോടതി ഉത്തരവിനെതിരേയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles