Saturday, January 10, 2026

കുൽദീപ് ബിഷ്ണോയ് ഇനി ബിജെപിയിൽ; കോൺഗ്രസിന് വീണ്ടും തിരിച്ചടി; മുതിർന്ന കോൺഗ്രസ് നേതാക്കൾ പാർട്ടി വിടുന്ന പരമ്പര തുടരുന്നു

ദില്ലി; കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ പാർട്ടി വിടുന്നുവെന്ന പരമ്പരയിലെ പട്ടികയിലേക്ക് ഒരാള്‍ കൂടി, ഹരിയാനയില്‍ നിന്നുള്ള കുൽദീപ് ബിഷ്ണോയ് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നവരുമായി ദില്ലിയില്‍ കൂടിക്കാഴ്ച നടത്തി. ബിജെപിയില്‍ ചേരുന്നതു സംബന്ധിച്ചും വൈകാതെ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന.ഹരിയാനയിലെ എം എൽ എയായ കുല്‍ദീപ് വോട്ട് ചെയ്യാത്തതിനെ തുടർന്നാണ് രാജ്യസഭ തെരഞ്ഞെടുപ്പിൽ അജയ് മാക്കൻ തോറ്റത്.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ പ്രത്യേക ക്ഷണിതാവ് കൂടിയാണ് കുല്‍ദീപ് ബിഷ്ണോയ്.രാജ്യസഭ തെരഞ്ഞെടുപ്പില്‍ ഫലം വരുന്നതിനു മുമ്പേ കോണ്‍ഗ്രസ് ആഘോഷം തുടങ്ങിയിരുന്നു. എന്നാല്‍ കുല്‍ദീപ് ബിജെപിക്കാണ് വോട്ട് ചെയ്തതെന്ന് മുഖ്യമന്ത്രി മനോഹര്‍ലാര്‍ ഖട്ടര്‍ വ്യക്തമാക്കിയിരുന്നു. ഔദ്യോഗിക ഫലപ്രഖ്യാപനം വന്നപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ് മാക്കന്‍ പരാജയപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് കുല്‍ദിപിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

Related Articles

Latest Articles