Tuesday, April 30, 2024
spot_img

കുംഭമാസ പൂജ; ശബരിമല തിരുനട ഇന്ന് തുറക്കും; ഭക്തർക്ക് വൈകുന്നേരം 5 മണി മുതൽ ദർശനം; പൂജകൾ ഫെബ്രുവരി 18 വരെ

പത്തനംതിട്ട: മകരവിളക്കിന് ശേഷം കുംഭമാസ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര നട ഇന്ന് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ.മഹേഷ് നമ്പുതിരി വൈകിട്ട് 5ന് നട തുറന്ന് ദീപങ്ങൾ തെളിക്കും. ഫെബ്രുവരി 18 വരെ പൂജകൾ ഉണ്ടായിരിക്കും.

ജനുവരി 21നാണ് ശബരിമലയിലെ മകരവിളക്ക് പൂജകൾ അവസാനിച്ചത്. അതിനുശേഷമുള്ള ആദ്യ പൂജകളാണ് ഇന്ന് വൈകിട്ട് അഞ്ചിന് നട തുറക്കുമ്പോൾ തുടങ്ങുന്നത്. മറ്റ് വിശേഷ പൂജകളൊന്നും ഇന്ന് നടക്കില്ല. രാത്രി 10 മണിക്ക് നട അടയ്‌ക്കും. ശേഷം നാളെ പുലർച്ചെ അഞ്ചിന് തന്ത്രി മഹേഷ് മോഹനര് നിർമാല്യ ദർശനത്തിനു ശേഷം അയ്യപ്പൻ വിഗ്രഹത്തിൽ അഭിഷേകം നടത്തി നെയ്യഭിഷേകം ആരംഭിക്കും. തുടർന്ന് ഗണപതിഹോമം, ഉഷപൂജ, കളഭാഭിഷേകം, ഉച്ചപൂജ, വൈകീട്ട് ദീപാരാധന, പുഷ്പാഭിഷേകം എന്നിവ വിധിപ്രകാരം നടക്കും. എല്ലാ ദിവസവും ഉദയാസ്തമനപൂജയും വൈകിട്ട് ഏഴിന് പടിപൂജയും നടക്കും. ഫെബ്രുവരി 18 രാത്രി 10:00 മണിക്ക് നട അടക്കും.

Related Articles

Latest Articles