Friday, April 26, 2024
spot_img

രാഹുൽ എത്തിയതോടെ സിപിഎം സനാഥരായി; രൂക്ഷമായ പരിഹാസവുമായി കുമ്മനം രാജശേഖരൻ



തിരുവനന്തപുരം∙ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ തയ്യാറായത് പരാജയ ഭീതി മൂലമാണെന്ന് കുമ്മനം രാജശേഖരൻ. ഇന്ത്യയിൽ വേറെ ഒരിടത്തും രാഹുൽ ഗാന്ധിക്ക് സുരക്ഷിത മണ്ഡലം ഒരുക്കാൻ കോൺഗ്രസ്സിന് ആവില്ല. കേരളത്തിലെ ഇടതു-വലതു പക്ഷങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാർഥി ആണ് രാഹുൽ ഗാന്ധി.

അതിനാൽ തന്നെ ഇപ്പോൾ ഇടതുപക്ഷം സനാഥരായിരിക്കുന്നു. വയനാട്ടിൽ രാഹുലിന് എതിരെ സ്ഥാനാർഥിയെ നിർത്തി ജനങ്ങളെ വിഡ്ഢികളാക്കരുതെന്നും, കുമ്മനം തിരുവനന്തപുരത്ത് പറഞ്ഞു.

Related Articles

Latest Articles