Sunday, May 19, 2024
spot_img

കുമ്മനം ദില്ലിയ്ക്ക് തിരിച്ചു; മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് അറിയിപ്പൊന്നും ഇല്ലായെന്ന് മുതിര്‍ന്ന ബിജെപി നേതാവ് തത്വമയി ന്യൂസിനോട്

തിരുവനന്തപുരം; കേന്ദ്ര മന്ത്രിയാകാൻ ആഗ്രഹമില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ മിസോറാം ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍. കേന്ദ്രമന്ത്രിസ്ഥാനത്തെക്കുറിച്ച് തനിക്ക് ഇതുവരെ യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് കുമ്മനം തത്വമയി ന്യൂസിനോട് പറഞ്ഞു. കേന്ദ്രമന്ത്രിയാകണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും അതിലുപരി തനിക്ക് കേന്ദ്രമന്ത്രി സ്ഥാനത്തോട് ആഗ്രഹമില്ലെന്നും അദ്ദേഹം തത്വമയി ന്യൂസിനോട് പറഞ്ഞു. സാധ്യതകള്‍ വിലയിരുത്തി ഓരോരുത്തരും അവരുടെ ഭാവനയ്ക്കനുസരിച്ച് ഓരോന്നും പറയുകയാണെന്നും സത്യപ്രതിജ്ഞ ചടങ്ങിന് ക്ഷണം ഉള്ളതുകൊണ്ടാണ് ദില്ലിയിലേക്ക് പോകുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. ദില്ലിയിലേക്ക് പോകുന്നതിന് മുന്‍പായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ന് പുലര്‍ച്ചെയാണ് അദ്ദേഹം ദില്ലിയിലേക്ക് പുറപ്പെട്ടത്.

അതേസമയം തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ പരാജയപ്പെട്ടെങ്കിലും കുമ്മനത്തിന് പ്രധാനപ്പെട്ട സ്ഥാനം കേന്ദ്ര നേതൃത്വം നല്‍കുമെന്നാണ് വിവരം. കുമ്മനത്തിനു കേന്ദ്രമന്ത്രി പദവി നല്‍കുന്നത് കേരളത്തിലെ പാര്‍ട്ടിക്കും ഗുണകരമാകുമെന്നാണു വിലയിരുത്തല്‍. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് ഒരു ദിവസം മുന്‍പാണ് സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനത്തെ അപ്രതീക്ഷിതമായി മിസോറം ഗവര്‍ണറായി നിയമിച്ചത്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി തിരുവനന്തപുരം മണ്ഡലത്തില്‍ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാൻ കുമ്മനം സ്ഥാനം രാജിവയ്ക്കുകയും ചെയ്തു.

Related Articles

Latest Articles