Saturday, September 19, 2026

കേരളത്തില്‍ കോണ്‍ഗ്രസ്സും സിപിഎമ്മും വോട്ടുകച്ചവടം നടത്തുന്നു: കുമ്മനം രാജശേഖരൻ

ആലപ്പുഴ: കേരളത്തില്‍ കോണ്‍ഗ്രസ്സും സിപിഎമ്മും വോട്ടുകച്ചവടം നടത്തുകയാണെന്ന് മിസോറാം മുൻ ഗവർണറും തിരുവനന്തപുരം ലോക്സഭാ മണ്ഡലം സ്ഥാനാർഥിയുമായ കുമ്മനം രാജശേഖരന്‍. കേരളത്തില്‍ ബിജെപിയെ തോല്‍പിക്കണം എന്നാണ് ഇരുപാര്‍ട്ടികളും പറയുന്നതെന്നും കുമ്മനം പറഞ്ഞു.

സംസ്ഥാനത്ത് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പേര് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കുമ്മനത്തിന്റെ പ്രതികരണം. ജെ പി നദ്ദയാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെയാണ് പട്ടിക പുറത്തുവിട്ടത്.

Related Articles

Latest Articles