Saturday, April 27, 2024
spot_img

വ്യാജ വാട്ട്‌സ്ആപ്പ് സ്‌ക്രീന്‍ ഷോട്ടുകള്‍ നിര്‍മ്മിച്ചത് കൊലയാളി കുഞ്ഞനന്തന്‍റെ മകള്‍; പ്രളയത്തിലെ സര്‍ക്കാര്‍ പരാജയം മറച്ചുവെയ്ക്കാന്‍ നുണപ്രചരണവുമായി സിപിഎം

തിരുവനന്തപുരം: പ്രളയം നേരിടുന്നതില്‍ പിണറായി സര്‍ക്കാര്‍ ലോകതോല്‍വിയായപ്പോള്‍ സര്‍ക്കാര്‍ അനുകൂല തരംഗം ഉണ്ടാക്കാന്‍ വ്യാജ പ്രചരണവുമായി സിപിഎമ്മിന്റെ സൈബര്‍ അടിമകള്‍ രംഗത്ത് . ആര്‍.എസ്.എസിനെയും പ്രളയ രക്ഷാ പ്രവര്‍ത്തനത്തില്‍ മുന്നിട്ടു നില്‍ക്കുന്ന സേവാഭാരതിക്കെതിരെയും വ്യാപകമായി വ്യാജ പ്രചരണങ്ങള്‍ അഴിച്ചുവിടുകയാണ് ഈ സൈബര്‍ അടിമകളുടെ ലക്ഷ്യം. ഇതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞദിവസം രാത്രി മുതല്‍ പ്രചരിച്ച വാട്‌സ്ആപ്പ് സ്‌ക്രീന്‍ ഷോട്ടുകള്‍. ഈ സ്‌ക്രീന്‍ ഷോട്ടുകള്‍ സിപിഎമ്മിന്‍റെ സൈബര്‍ അടിമകള്‍ തന്നെ വ്യാജമായി ഉണ്ടാക്കിയതാണ്. ഇതിന് നേതൃത്വം നല്‍കിയത് ടി പി. ചന്ദ്രശേഖരന്‍റെ കൊലയാളിയായ ടി പി കുഞ്ഞനന്തന്‍റെ മകള്‍ കണ്ണൂര്‍ തലശ്ശേരി സ്വദേശിയായ ശബ്‌ന മനോഹരനാണ്.

കുഞ്ഞനന്തന്‍റെ മകളാണ് ഇന്നലെ രാത്രിയോടെ വ്യാജമായി ഉണ്ടാക്കിയ ഈ സ്‌ക്രീന്‍ ഷോട്ടുകള്‍ വിവിധ സിപിഎം അനുകൂല ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചത്. തുടര്‍ന്ന് ഇത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇന്നു രാവിലെ മുതല്‍ സിപിഎമ്മിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൈബര്‍ ഗ്രൂപ്പുകള്‍ സമൂഹത്തില്‍ വിഭാഗിയത ഉണ്ടാക്കാക്കുന്ന പ്രചരണം ആരംഭിച്ചത്. കണ്ണൂര്‍ ജില്ലയിലെ സിപിഎം സൈബര്‍ അടിമകളാണ് ഈ സ്‌ക്രീന്‍ ഷോട്ടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. തുടര്‍ന്നാണ് കുഞ്ഞനന്തന്‍റെ മകളായ ശബ്‌ന മനോഹരന്‍ ഈ സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്തുവിട്ട് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചത്.

ഇന്നലെ ധനകാര്യമന്ത്രി തോമസ് ഐസക്ക് സംഘപരിവാര്‍ അനുകൂലികളെ കുറ്റപ്പെടുത്തി ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ ആരോപണം ശരിയാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ സിപിഎമ്മിന്‍റെ മുതിര്‍ന്ന നേതാവിന്‍റെ മകള്‍ തന്നെ വ്യാജ സ്‌ക്രീന്‍ഷോട്ടുകള്‍ നിര്‍മ്മിച്ച് പ്രചരിപ്പിച്ചത്. നിമിഷങ്ങള്‍ക്കുള്ളില്‍ മറ്റ് പല ഗ്രൂപ്പുകളിലും സിപിഎമ്മിന്‍റെ സൈബര്‍ അടിമകള്‍ ഇത് പ്രചരിപ്പിച്ചു. ഇതിന് പിന്നില്‍ വന്‍ ഗൂഢാലോചനയാണ് നടന്നിരിക്കുന്നത്.

രണ്ടാം പ്രളയത്തിലും സര്‍ക്കാര്‍ പ്രതിരോധത്തിലാണെന്നും അതിനാല്‍ സമൂഹത്തിന്‍റെ ശ്രദ്ധതിരിക്കാന്‍ എങ്ങനെയെങ്കിലും വ്യാജപ്രചരണങ്ങള്‍ അഴിച്ചുവിടണമെന്ന് സിപിഎമ്മിന്‍റെ സൈബര്‍ വിങ്ങിന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ മുതല്‍ സിപിഎമ്മിന്‍റെ സൈബര്‍ അടിമകള്‍ വ്യാപകമായി വ്യാജപ്രചരണം ആരംഭിച്ചത്.

ഇതിന്‍റെ ഭാഗമായാണ് രാഷ്ട്രീയ മതഭേദമെന്യേ സാമൂഹിക സേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന സേവാഭാരതിക്കെതിരെ വ്യാജ പ്രചരണവുമായി തിരുവനന്തപുരം സ്വദേശിയും ഇന്നലെ രംഗത്ത് എത്തിയത്. തിരുവന്തപുരം സ്വദേശിയായ സുധീപ് മംഗലത്തുകുന്നാണ് സേവാഭാരതിക്കെതിരെ വ്യാജപ്രചരണം നടത്തിയത്. രാഷ്ട്രീയ മതഭേദമെന്യേയാണ് പ്രളയമുഖത്ത് സേവാഭാരതി പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഹിന്ദുക്കള്‍ക്ക് വേണ്ടി മാത്രമാണ് സംഘടന പ്രവര്‍ത്തിക്കുന്നതെന്ന വ്യാജ പ്രചരണമാണ് സുദീപ് മംഗലത്തുകുന്ന് അഴിച്ചുവിട്ടത്. ഇതു സേവാ പ്രവര്‍ത്തകര്‍ കൈയോടെ പിടികൂടിയപ്പോള്‍ ഈ പോസ്റ്റ് ഇയാള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്. പ്രളയകാല പ്രവര്‍ത്തനങ്ങളും സഹായങ്ങളും സംയോജിപ്പിക്കാനായി സേവാഭാരതി വിവിധ ജില്ല സംയോജകരുടെയും കളക്ഷന്‍ കേന്ദ്രങ്ങളെയും ബന്ധപ്പെടാന്നുള്ള നമ്പര്‍ പുറത്തു വിട്ടിരുന്നു. ഇതു പോസ്റ്റ് ചെയ്താണ് ഇയാള്‍ വ്യാജ പ്രചരണം അഴിച്ചുവിട്ടത്. പ്രളയമുഖത്ത് കാര്യമായിഒന്നും ചെയ്യാനില്ലാതെ വ്യാജപ്രചാരണങ്ങള്‍ അഴിച്ചുവിടുന്ന ഇത്തരക്കാര്‍ക്ക് സകല പിന്തുണയും നല്‍കുകയാണ് സി പി എം നേതൃത്വം

Related Articles

Latest Articles