Sunday, September 27, 2026

നെടുമ്പാശ്ശേരി വിമാനത്താവളം തുറന്നു

കൊച്ചി: കനത്ത മഴയില്‍ റണ്‍വെയില്‍ വെള്ളംകയറിയതിനെത്തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവച്ച നെടുമ്പാശ്ശേരി വിമാനത്താവളം തുറന്നു. വിമാനത്താവളത്തില്‍ നിന്ന് ഉച്ചയ്ക്ക്12 മണിമുതല്‍ സര്‍വീസുകള്‍ ആരംഭിച്ചു. അബുദാബിയില്‍ നിന്നെത്തിയ ഇന്‍ഡിഗോയുടെ വിമാനമാണ് ആദ്യം ഇറങ്ങിയത്.

വിമാനത്താവളത്തില്‍ കുടുങ്ങിപ്പോയിരുന്ന ആറ് വിമാനങ്ങള്‍ ഇന്നലെ തിരിച്ച്‌ പോയിരുന്നു.വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് വിമാനത്താവളം അടച്ചിട്ടത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിവരെ വിമാനത്താവളം അടച്ചിടുമെന്നായിരുന്നു നേരത്തേ സിയാല്‍ അറിയിച്ചിരുന്നത്.

Related Articles

Latest Articles