പൊൻകുന്നം: കോട്ടയം ചെറുവള്ളി ദേവീ ക്ഷേത്രത്തിലെ പിടിയാന കുസുമം ചരിഞ്ഞു. പ്രായാധിക്യം മൂലം അവശതയിൽ ആയിരുന്ന ആന ഇന്ന് പുലർച്ചെയാണ് ചരിഞ്ഞത്. ഏകദേശം 80 വയസ് പ്രായമുണ്ട്.
1993ലാണ് ചെറുവള്ളിയിൽ കുസുമത്തിനെ നടയിരുത്തുന്നത്. അന്ന് മുതൽ ചെറുവള്ളിക്കാരുടെ പ്രിയപ്പെട്ട ആനയായിരുന്നു കുസുമം എന്ന പിടിയാന.പ്രായാധിക്യത്താൽ ഏകദേശം ആറ് മാസത്തോളം മോശം ആരോഗ്യ അവസ്ഥയിലായിരുന്നു ആന. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ അവശത മാറി നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ആന ചരിഞ്ഞത്. നൂറോളം എഴുന്നള്ളിപ്പിൽ പങ്കെടുത്തിരുന്ന ആനയാണ് കുസുമം.

