Monday, December 29, 2025

കുട്ടമ്പുഴയില്‍ ആദിവാസി ബാലൻ പുഴയില്‍ മരിച്ച നിലയില്‍

കുട്ടമ്പുഴയില്‍ ആദിവാസി ബാലനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പിണവൂര്‍കുടി ആദിവാസി കോളനിയിലെ മോഹനന്റേയും നാഗമ്മയുടേയും മകന്‍ മഹേഷിനെയാണ് കുട്ടമ്പുഴ പാലത്തിന് സമീപത്തായി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുട്ടമ്പുഴയിലെ അക്ഷയ കേന്ദ്രത്തിലേക്ക് പുറപ്പെട്ട മഹേഷ് തിരികെ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ കുട്ടമ്പുഴ പോലീസിന് പരാതി നല്‍കിയിരുന്നു. തുടർന്ന് പോലീസും നാട്ടുകാരും ഏറെനേരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

ഇന്ന് പുഴയിലെത്തിയ പ്രദേശവാസികളാണ് മഹേഷിന്റെ മൃതദേഹം പുഴക്ക് സമീപം കിടക്കുന്നത് കണ്ടെത്തിയത്.

Related Articles

Latest Articles