Thursday, October 1, 2026

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കൊവിഡ്

ദില്ലി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കൊവിഡ് (Covid) 19 സ്ഥിരീകരിച്ചു. ട്വീറ്റിൽ തന്നോട് സമ്പർക്കം പുലർത്തിയ എല്ലാവരോടും സ്വയം ഒറ്റപ്പെടാനും പരിശോധന നടത്താനും നായിഡു ആവശ്യപ്പെട്ടു. ഉപരാഷ്ട്രപതിയും ഒരാഴ്ചത്തേക്ക് സ്വയം ഐസൊലേഷനിൽ തുടരും.നിലവിൽ ഹൈദരാബാദിലാണ് അദ്ദേഹമുള്ളത്.

“ഹൈദരാബാദിൽ കഴിയുന്ന ഉപരാഷ്ട്രപതി ശ്രീ വെങ്കയ്യ നായിഡുവിന് കൊവിഡ് സ്ഥിരീകരിച്ചു. ഒരാഴ്ച സ്വയം ഐസൊലേഷനിൽ കഴിയാനാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്. താനുമായി സമ്പർക്കം പുലർത്തിയവർ സ്വയം ക്വാറന്റൈനിൽ പ്രവേശിക്കാനും പരിശോധനയ്ക്ക് വിധേയമാകാനും അദ്ദേഹം നിർദ്ദേശിച്ചു.” വെങ്കയ്യ നായിഡുവിന്റെ ഓഫീസ് ട്വീറ്റ് ചെയ്തു.

Related Articles

Latest Articles