Tuesday, January 13, 2026

കോവിഡ് വ്യാപനം; കുവൈത്തില്‍ അഞ്ച് മുതല്‍ 11 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ കുത്തിവെപ്പ്‌ ആരംഭിച്ച് ആരോഗ്യമന്ത്രാലയം

കുവൈത്ത് സിറ്റി: കുവൈത്തില്‍ അഞ്ച് മുതല്‍ 11 വയസ്സ് വരെയുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷന്‍ ആരംഭിച്ച് അധികൃതർ.

ആരോഗ്യമന്ത്രാലയം വിദഗ്ദ സമിതി നടത്തിയ പഠന റിപ്പോര്‍ട്ട് അനുസരിച്ചാണ് അഞ്ച് മുതല്‍ 11 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് വാക്സിനേഷന്‍ നല്‍കാന്‍ തീരുമാനിച്ചത്.

രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ കുട്ടികള്‍ക്കും വാക്സിനേഷന്‍ നല്‍കുന്നതാണെന്നും കുട്ടികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പ് വരുത്തുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

അതേസമയം ഇതിനകം 15,000 കുട്ടികള്‍ക്ക് കോവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയ വിദഗ്ദ്ധ സമിതി അംഗം ഡോ. മുഹമ്മദ് അല്‍-ഗുനൈം പറഞ്ഞു. കൂടാതെ ഏഴ് മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മാത്രമല്ല എല്ലാ പ്രായത്തിലുമുള്ള കുട്ടികളും കോവിഡ് അണുബാധയ്ക്കും അണുബാധ പകരുന്നതിനും ഇരയാകുന്നുണ്ട്. എന്നാല്‍ ഭൂരിഭാഗം കുട്ടികളും രോഗലക്ഷണങ്ങള്‍ കാണിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles