Monday, January 12, 2026

കുവൈത്തിലെ ബീച്ചില്‍ കാണാതായ യുവാവിനായി തിരച്ചില്‍ തുടരുന്നു

കുവൈത്ത് സിറ്റി: കുവൈത്തിലെ അല്‍ ബിദാ ബീച്ചില്‍ കാണാതായ യുവാവിനായി തെരച്ചില്‍ തുടരുന്നു. ബീച്ചിലെത്തിയ പത്തംഗ സംഘത്തില്‍ ഉള്‍പ്പെട്ട ഒരാളെയാണ് കണ്ടെത്താനുള്ളതെന്ന് ജനറല്‍ ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടറേറ്റിലെ പബ്ലിക് റിലേഷന്‍സ് ആന്റ് മീഡിയാ വിഭാഗം അറിയിച്ചു.

നാല് പേരാണ് തിരയിലകപ്പെട്ടത്. മൂന്ന് പേരെ രക്ഷപ്പെടുത്തിയെങ്കിലും ഗുരുതരാവസ്ഥയിലായിരുന്ന ഒരാള്‍ പിന്നീട് ആശുപത്രിയില്‍ മരണപ്പെട്ടു. ഒരാള്‍ക്കായുള്ള തെരച്ചിലാണ് പുരോഗമിക്കുന്നത്.

Related Articles

Latest Articles