Saturday, October 3, 2026

അതിരൂക്ഷ കോവിഡ് വ്യാപനം: കുവൈത്തിൽ ആരോഗ്യ മന്ത്രാലയം ജീവനക്കാർക്ക് ഈ മാസം അവസാനം വരെഅവധി നൽകുന്നത് നിർത്തിവച്ച് അധികൃതർ

കുവൈത്ത് സിറ്റി:കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കുവൈത്തിൽ ആരോഗ്യ മന്ത്രാലയം ജീവനക്കാർക്ക് ഈ മാസം അവസാനം വരെ അവധിയില്ല.

ആരോഗ്യമന്ത്രാലയം ജീവനക്കാർക്ക് അവധി നൽകുന്നതാണ് ഈ മാസാവസാനം വരെ അധികൃതർ നിർത്തിവച്ചത്.

അതേസമയം ജോലിയുടെ ഒഴുക്കിനെ ബാധിക്കാതെ ജനങ്ങൾക്ക് മികച്ച സേവനങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് അധികൃതർ അറിയിച്ചു.

എന്നാൽ മെഡിക്കൽ, ടെക്‌നിക്കൽ, അസിസ്റ്റന്റ്, അഡ്മിനിസ്‌ട്രേറ്റീവ് തുടങ്ങി തൊഴിലാളികളുടെ അവധി ദിവസങ്ങൾ തീരുമാനിക്കാനുള്ള അധികാരം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിയ്ക്കാണ്.

Related Articles

Latest Articles