Friday, September 25, 2026

കെ യു ഡബ്ലിയു ജെ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം; സമാപന സമ്മേളനം ഞായറാഴ്ച്

തിരുവനന്തപുരം: കേരള പത്രപ്രവർത്തക യൂണിയൻ (കെ.യു.ഡബ്ല്യു.ജെ) 58ാം സംസ്ഥാന സമ്മേളനം ഇന്ന് മുതൽ ഞായറാഴ്ച വരെ തിരുവനന്തപുരത്ത് നടക്കും. നാളെ വൈകിട്ട് 4ന് കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.

യൂണിയൻ പ്രസിഡന്റ് കെ.പി. റെജി അദ്ധ്യക്ഷനാകും. മന്ത്രിമാരായ വി.ശിവൻകുട്ടി, ആന്റണി രാജു, മേയർ ആര്യാ രാജേന്ദ്രൻ, എം.വിൻസന്റ് എം.എൽ.എ, മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്.ബാബു, ഇ.എസ്. സുഭാഷ്, സുരേഷ് വെള്ളിമംഗലം എന്നിവർ സംസാരിക്കും. രാവിലെ 10ന് പ്രതിനിധി സമ്മേളനം ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. ശശി തരൂർ എം.പി, വി.കെ. പ്രശാന്ത് എം.എൽ.എ, പാലോട് രവി, അനുപമ ജി. നായർ തുടങ്ങിയവർ പങ്കെടുക്കും.

21ന് ഉച്ചയ്ക്ക് 12 ന് സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. ഈ സമ്മേളനത്തിൽ പുതിയ കമ്മിറ്റി ചുമതലയേൽക്കും. യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.വി.വിനീത അദ്ധ്യക്ഷയാകും. മന്ത്രിമാരായ പി. പ്രസാദ്, ജി.ആർ.അനിൽ,​ യൂണിയൻ ജനറൽ സെക്രട്ടറി ആർ.കിരൺബാബു,​ തിരുവനന്തപുരം ജില്ലാപ്രസിഡന്റ് സാനു ജോർജ് തോമസ്, കെ.എൻ.ഇ.എഫ് സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോൺസൻ തുടങ്ങിയവർ സംസാരിക്കും. സമ്മേളനത്തോടനുബന്ധിച്ച് ഇന്ന് ഉച്ചയ്‌ക്ക് 3ന് സ്വദേശാഭിമാനി പ്രതിമയുടെ മുന്നിൽ നിന്ന് കേസരി മന്ദിരത്തിലേക്ക് വിളംബര ഘോഷയാത്ര നടക്കും.

Related Articles

Latest Articles