Sunday, October 25, 2026

കേരള പത്രപ്രവർത്തക യൂണിയൻ 58-ാംസംസ്ഥാന സമ്മേളനം; ലോഗോ പ്രകാശനം ചെയ്ത് മന്ത്രി ജി. ആർ അനിൽ

തിരുവനന്തപുരം: കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളന ലോഗോ പ്രകാശനം ചെയ്തു. ഓഗസ്റ്റ് 19, 20,21 തീയതികളിൽ നടക്കുന്ന കേരള പത്രപ്രവർത്തക യൂണിയന്റെ (KUWJ) 58-ാംസംസ്ഥാന സമ്മേളന ലോഗോ പ്രകാശനമാണ് ഇന്ന് നടന്നത്.

മന്ത്രി ജി. ആർ അനിൽ ആണ് ലോഗോ പ്രകാശനം നടത്തിയത്. സി.എം പി ജനറൽ സെക്രട്ടറി സി പി ജോണിന് ലോഗോ പ്രകാശിപ്പിച്ചാണ് ചടങ്ങ് നിർവ്വഹിച്ചത്.

പത്രപ്രവർത്തക യൂണിയൻ ആസ്ഥാനമായ കേസരി മന്ദിരത്തിൽ നടന്ന ചടങ്ങിൽ സംഘാടക സമിതി ജനറൽ കൺവീനർ സുരേഷ് വെള്ളിമംഗലം, നിയുക്ത ജനറൽ സെക്രട്ടറി ആർ കിരൺ ബാബു,ജില്ലാ സെക്രട്ടറി അനുപമ ജി നായർ, ജില്ലാ വൈസ് പ്രസിഡന്റ് കെ താജുദ്ദീൻ എന്നിവർ സംസാരിച്ചു.

Related Articles

Latest Articles