Saturday, September 26, 2026

പെരുമ്പാവൂരിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

പെരുമ്പാവൂര്‍: എറണാകുളം ജില്ലയിലെ പെരുമ്പാവൂർ നഗരത്തിൽ കടമുറിക്ക് മുന്നില്‍ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പെരുമ്പാവൂർ കുറുപ്പുംപടി സ്വദേശി ദീപ (42) യാണ് കൊല്ലപ്പെട്ടത്. പ്രതിയെന്ന് സംശയിക്കുന്ന അസം സ്വദേശി ഉമർ അലിയെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇന്ന് പുലർച്ചെ ഒരുമണിയോടെ പെരുമ്പാവൂർ ഗവൺമെന്‍റ് ഹയർ സെക്കന്‍ററി സ്കൂളിന് സമീപത്തായാണ് സംഭവം നടന്നത്.

ദീപയും ഉമര്‍ അലിയും കൂടെ പെരുമ്പാവൂര്‍ ഗവണ്‍മെന്‍റ് ഗേള്‍സ് ഹയര്‍സെക്കന്‍ററി സ്കൂളിന്‍റെ സമീപത്തുള്ള ഹോട്ടലിലേക്ക് വരുന്നതിന്‍റെ സിസിടവി ദൃശ്യങ്ങള്‍ പൊലീസിന് ലഭ്യമായിട്ടുണ്ട്. തൂമ്പ ഉപയോഗിച്ച് ദീപയെ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് സിസിടവി ശ്രദ്ധയില്‍പ്പെട്ടതോടെ പ്രതി ഇത് തല്ലിതകര്‍ത്തു. എന്നാല്‍ സമീപത്തുള്ള ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പൊലീസിന് വിവരങ്ങള്‍ ലഭിക്കുകയായിരുന്നു.

Related Articles

Latest Articles