റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിന് ജാമ്യം. ലാലു പ്രസാദ് യാദവ് ബിഹാര്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ചായ്ബാസ ട്രഷറിയില്‍ നിന്ന് 33.67 കോടി രൂപ തട്ടിപ്പ് നടത്തിയെന്ന കേസിലാണ് ജാമ്യം. അതേസമയം, ദുംക ട്രഷറി കേസ് ഇപ്പോഴും പരിഗണനയിലായതിനാല്‍ ലാലു പ്രസാദ് ജയിലില്‍ തന്നെ തുടരും. ജാര്‍ഖണ്ഡ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.

