Saturday, January 10, 2026

മകൾ അച്ഛന് വൃക്ക നൽകും; ലാലു പ്രസാദ് യാദവിന് വൃക്ക ദാനം ചെയ്യാൻ രോഹിണി, ശസ്‌ത്രക്രിയ നിർദേശിച്ചത് സിംഗപൂരിലെ ഡോക്ടർമാർ

ദില്ലി: ആർജെഡി നേതാവും ബീഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന് വൃക്ക മാറ്റി വയ്‌ക്കൽ ശസ്ത്രക്രിയ നടത്തുമെന്ന് റിപ്പോർട്ട്. വിദഗ്ധ ഡോക്ടർമാർ അദ്ദേഹത്തിന് വൃക്ക മാറ്റി വയ്‌ക്കൽ നിർദ്ദേശിച്ചിരുന്നു. ഇത് പ്രകാരം ലാലുവിന്റെ മകളായ രോഹിണി ആചാര്യ തന്റെ വൃക്കകളിലൊന്ന് നൽകാൻ തീരുമാനിച്ചതായുമാണ് റിപ്പോർട്ടുകളിൽ പറയുന്നത്.

കഴിഞ്ഞ മാസം അദ്ദേഹം സിംഗപ്പൂരിലെത്തിയിരുന്നു. തുടർന്നാണ് ഡോക്ടർമാർ വൃക്ക മാറ്റി വയ്‌ക്കാനായി നിർദ്ദേശിച്ചത്. വർഷങ്ങളായി വൃക്ക സംബന്ധമായ അസുഖങ്ങൾ ലാലുവിനുണ്ടായിരുന്നു. സിംഗപ്പൂരിൽ തന്നെയാണ് രോഹിണിയും താമസിക്കുന്നത്. നവംബർ 20നും 24നും ഇടയിൽ ലാലു വീണ്ടും സിംഗപ്പൂർ സന്ദർശിക്കുമെന്നും, ആ സമയം വൃക്ക മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയയ്‌ക്ക് വിധേയനാകാൻ സാധ്യതയുണ്ടെന്നുമാണ് റിപ്പോർട്ടുകൾ.

Related Articles

Latest Articles