Monday, April 29, 2024
spot_img

പിഞ്ചുകുഞ്ഞിനോട് കണ്ണില്ലാ ക്രൂരത! ഉത്തർപ്രദേശിൽ ഒന്നരവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; അയൽവാസിയായ ഇരുപത്തിയഞ്ചുകാരൻ അറസ്റ്റിൽ

ലക്നൗ: ഒന്നരവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഇരുപത്തിയഞ്ചുകാരൻ പിടിയിൽ. ഉത്തർപ്രദേശിലെ ഈറ്റയിലാണ് സംഭവം നടന്നത്. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും, ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.

പെൺകുട്ടിയുടെ അയൽവാസിയാണ് പ്രതി. ‘ യുവാവ് ഒന്നരവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കുട്ടിയ്ക്ക് ദേഹമാസകലം പരിക്കേറ്റിട്ടുണ്ട്. കുഞ്ഞിന്റെ നിലവിളി കേട്ട് ബന്ധുക്കൾ ഓടിയെത്തി. ഈ സമയം പ്രതി ഓടിപ്പോകുന്നത് ബന്ധുക്കൾ കണ്ടിരുന്നു. കുട്ടിയെ ഉടൻ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചു. പീഡന ശ്രമം നടന്നതായി പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്.’- പോലീസ് പറഞ്ഞു.

Related Articles

Latest Articles