Sunday, September 27, 2026

തൊടുപുഴ ശല്യാംപാറയിൽ ഉരുൾപൊട്ടൽ; ഒരു വീട് പൂർണമായും തകർന്ന നിലയിൽ

ഇടുക്കി: ശക്തമായ മഴയെ തുടർന്ന് തൊടുപുഴ വെള്ളത്തൂവൽ ശല്യാംപാറയിൽ ഉരുൾപ്പൊട്ടി. സംഭവത്തിൽ ആളപായമില്ല. പക്ഷെ വള്ളിമുഠത്തിൽ പങ്കജാക്ഷി ബോസിന്റെ വീട് പൂർണമായും വല്ലനാട്ട് രവീന്ദ്രന്റെ വീട് ഭാഗികമായും തകർന്നിട്ടുണ്ട്.

ഇന്നു പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. അപകടത്തെ തുടർന്ന് പ്രദേശത്തെ 12 വീടുകൾ അപകട ഭീഷണിയിലാണ്. ഉരുൾപൊട്ടലിൽ കല്ലാർകുട്ടി–വെള്ളത്തൂവൽ റോഡിൽ ഗതാഗതം തടസപ്പെട്ടെങ്കിലും, രാവിലെ 8 മണിയോടെ നാട്ടുകാരുടെ സഹായത്തോടെ മണ്ണ് നീക്കം ചെയ്ത് പുനരാരംഭിച്ചു. റോഡിൽ പാർക്കു ചെയ്തിരുന്ന 8 ബൈക്കുകൾക്ക് കേടുപാടുണ്ടായി.

Related Articles

Latest Articles