Sunday, May 5, 2024
spot_img

കാര്‍ഗില്‍ വിജയ് ദിവസ്; ആഘോഷങ്ങള്‍ക്കായി രാഷ്ട്രപതി ജമ്മു കശ്മീരില്‍; നാളെ കാര്‍ഗില്‍ യുദ്ധ സ്മാരകത്തില്‍ ആദരവര്‍പ്പിക്കും

ദില്ലി: കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷത്തിനായി രാഷ്ട്രപതി ജമ്മു കശ്മീരിലെത്തി. ശ്രീനഗറിലെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ സ്വീകരിച്ചു. ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സൈന്യവും അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു.

ഈ മാസം 28 വരെയാണ് രാഷ്ട്രപതിയുടെ ജമ്മു കശ്മീര്‍, ലഡാക്ക് സന്ദര്‍ശനം. തിങ്കാളാഴ്ച കാര്‍ഗില്‍ വിജയ് ദിവസിന്റെ 22-ാം വാര്‍ഷികത്തില്‍ യുദ്ധസ്മാരകത്തില്‍ രാഷ്ട്രപതി ആദരമര്‍പ്പിക്കും.തുടർന്ന് അടുത്ത ദിവസമായ 27 ന് ശ്രീനഗറിലെ കശ്മീര്‍ സര്‍വകലാശാലയുടെ 19-ാമത് വാര്‍ഷിക സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച്‌ ജമ്മു കശ്മീരില്‍ കര്‍ശ്ശന സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ് സേന.

മാത്രമല്ല യുദ്ധവിജയ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സേനാതലത്തില്‍ വൻ ആഘോഷങ്ങള്‍ നടക്കും. വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് ദില്ലിയിലെ യുദ്ധസ്മാരകത്തില്‍ വിവിധ സേനാവിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ ആദരമര്‍പ്പിക്കും.

കാര്‍ഗിലില്‍ നുഴഞ്ഞു കയറിയ പാക് സൈന്യത്തെ തുരത്തി പാക്കിസ്ഥാന് മേല്‍ ഇന്ത്യ നേടിയ യുദ്ധവിജയത്തെയാണ് കാര്‍ഗില്‍ വിജയ് ദിവസ് ഓര്‍മ്മപ്പെടുത്തുന്നത്. കരസേനയും വ്യോമസേനയും സംയുക്തമായി നടത്തിയ പോരാട്ടത്തിനൊടുവിലാണ് കാര്‍ഗിലില്‍ ഇന്ത്യ വിജയക്കൊടി പാറിച്ചത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles