ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ. ഗംഗോത്രി ദേശീയ പാതയുടെ ഒരു ഭാഗം തകർന്നു. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. മണ്ണിടിച്ചിലിനെ തുടർന്ന് ഗംഗോത്രി ദേശീയ പാതയിലൂടെയുള്ള വാഹന ഗതാഗതം തടസ്സപ്പെട്ടു. ദേശീയപാതയുടെ 60 മീറ്ററോളം ഭാഗം തകർന്നിട്ടുണ്ടെന്ന് ഉത്തരകാശി ജില്ലാ ഭരണകൂടം പറഞ്ഞു. സമീപത്തെ തെഹ്‌രി അണക്കെട്ടാണ് മണ്ണിടിച്ചിലിന് കാരണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
അതേസമയം, യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ അധികൃതർ സൈൻ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. തകർച്ചയെത്തുടർന്ന് ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ വളരെ വേഗം റോഡ് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ്.

