Tuesday, September 22, 2026

ഉത്തരകാശിയിൽ മണ്ണിടിച്ചിൽ; നിരവധി മലയാളികൾ അടക്കമുള്ളവർ കുടുങ്ങി, ദേശീയ പാത അടച്ചു

ഉത്തരകാശിയിൽ മണ്ണിടിച്ചിൽ. നിരവധി മലയാളികൾ അടക്കമുള്ളവർകുടുങ്ങി. സുനഗറിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. മണ്ണിടിച്ചിലിനെ തുടർന്ന് ഗംഗോത്രി ദേശീയ പാത കഴിഞ്ഞ 24 മണിക്കൂറായി അധികൃതർ അടച്ചിട്ടിരിക്കുകയാണ്.

കുടുങ്ങി കിടക്കുന്നവർക്ക് ഭക്ഷണമെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഭരണകൂടം ഒരുക്കിയിട്ടുണ്ട്.
ഗംഗോത്രി ധാം സന്ദർശിച്ച് ഉത്തരകാശിയിലേക്ക് മടങ്ങുന്ന മൂവായിരത്തോളം യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്.

സുഗ്നാർ, ഗംഗ്‌നാനി, ദബ്രാനി എന്നിവിടങ്ങളിലായാണ് യാത്രക്കാർ കുടുങ്ങിക്കിടക്കുന്നത്. ബുധനാഴ്ച മുതൽ സുനഗറിനും ഗംഗോത്രി ധാമിനുമിടയിൽ മൂവായിരം തീർഥാടകർ കുടുങ്ങിക്കിടക്കുകയാണ്.

Related Articles

Latest Articles