Wednesday, December 24, 2025

ലഷ്‌കർ-ഇ-ത്വയ്ബ ഭീകരൻ പിടിയിൽ; ആയുധങ്ങളും പിടിച്ചെടുത്തു, അറസ്റ്റിലായത് ഖീരി സ്വദേശി മുഹമ്മദ് സലീം ഖാൻ

ശ്രീനഗർ: ലഷ്‌കർ-ഇ-ത്വയ്ബ ഭീകരനെ പോലീസ് പിടികൂടി. വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിലുള്ള ഖീരി ഏരിയയിൽ നിന്നാണ് ഭീകരനെ പോലീസ് പിടികൂടിയത്. കൂടാതെ ഭീകരന്റെ കയ്യിൽ നിന്നും ആയുധങ്ങളും പിടിച്ചെടുത്തു. മുഹമ്മദ് സലീം ഖാനാണ് പിടിയിലായത്.

അതൂര ബാലാ ബ്രിഡ്ജിന് സമീപം കശ്മീർ പോലീസും സൈന്യവും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഭീകരനെ കണ്ടെത്തിയത്. പോലീസിനെ കണ്ട ഇയാൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചതായും ഇതോടെ സംശയം തോന്നി പിടികൂടിയപ്പോൾ ആയുധങ്ങൾ കണ്ടെടുക്കുകയായിരുന്നുവെന്നുമാണ് ലഭിക്കുന്ന വിവരം.
ഇയാളുടെ പക്കൽ നിന്നും ഒരു പിസ്റ്റലും പിസ്റ്റൽ മാഗസീനും അഞ്ച് തിരകളും കണ്ടെടുത്തതായി പോലീസ് അറിയിച്ചു.

അതേസമയം, കഴിഞ്ഞ ദിവസം ശ്രീനഗറിലും അവന്തിപോറയിലുമുണ്ടായ ഏറ്റുമുട്ടലിൽ നാല് ലഷ്‌കർ ഭീകരർ കൊല്ലപ്പെട്ടിരുന്നു. കശ്മീരിലെ ടിവി താരത്തിന്റെ കൊലപാതകികൾ ഉൾപ്പെടെയുള്ളവരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.

Related Articles

Latest Articles