Friday, April 19, 2024
spot_img

ദേശീയ ചാനലുകൾക്ക് പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ അപ്രഖ്യാപിത വിലക്ക്; സർക്കാരിന്റെയും പോലീസിന്റെയും ഒത്താശയോടെ മാധ്യമങ്ങളെ തടയുന്നു; മാധ്യമ സ്വാതന്ത്ര്യത്തിനു പേരുകേട്ട കേരളത്തിൽ ജിഹാദികളുടെ മാധ്യമവേട്ട

കൊച്ചി: മാധ്യമ സ്വാതന്ത്ര്യത്തിനു പേരുകേട്ട കേരളത്തിൽ ദേശീയ മാധ്യമങ്ങൾക്ക് പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ അപ്രഖ്യാപിത വിലക്ക്. പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കൊലവിളി മുദ്രാവാക്യം വിളിച്ച് കുപ്രസിദ്ധനായ കുട്ടിയുടെ എറണാകുളത്തെ പള്ളുരുത്തിയിലുള്ള വീടിനുമുന്നിൽ നിന്ന് വാർത്ത റിപ്പോർട്ട് ചെയ്യുകയായിരുന്ന റിപ്പബ്ലിക്ക് ടീവി കേരളാ റിപ്പോർട്ടറായ അശ്വിന്റെ നേതൃത്വത്തിലുള്ള സംഘത്തെ പോപ്പുലർ ഫ്രണ്ടുകാർ സംഘടിച്ചെത്തി തടയുകയായിരുന്നു. കുട്ടിയുടെ ബന്ധുക്കളിൽ നിന്ന് വിവരം ശേഖരിച്ച ശേഷം വീടിനു മുന്നിലെ പൊതുനിരത്തിൽ നിന്ന് റിപ്പോർട്ട് ചെയ്യുകയായിരുന്ന മാധ്യമ സംഘത്തെയാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ സംഘടിച്ചെത്തി കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്.

മാധ്യമപ്രവര്‍ത്തകരെ നേരിട്ട് ഭീഷണിപ്പെടുത്തുന്ന സംഭവം ദേശീയ തലത്തില്‍ വലിയ അമ്പരപ്പുളവാക്കിയിരിക്കുകയാണ്. നേരത്തെ ടൈംസ് നൗ ചാനല്‍ സംഘത്തെയും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയും ചോദ്യം ചെയ്തും ഓടിച്ചിരുന്നു. കാര്യങ്ങള്‍ സംഘര്‍ഷത്തിലേക്ക് നീങ്ങിയപ്പോള്‍ പൊലീസ് ഇടപെട്ടാണ് ടൈംസ് നൗ ചാനലിന്‍റെ സംഘത്തെ പിന്തിരിപ്പിച്ചത്.

പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ മാധ്യമ റിപ്പോർട്ടിങ് അനുവദിക്കില്ലെന്ന നിലപാടിലാണ് തീവ്ര ഇസ്‌ലാമിസ്റ്റുകൾ. അക്രമികളെ നേരിടുന്നതിന് പകരം പോലീസ് മാധ്യമങ്ങളെ പിന്തിരിപ്പിക്കാനാണ് ശ്രമിക്കുന്നത് എന്നത് മാധ്യമ സ്വാതന്ത്ര്യം ചർച്ച ചെയ്യുന്ന കേരള സമൂഹത്തെ അതിശയിപ്പിക്കുന്നുണ്ട്. അതിനിടെ എന്തുവിലകൊടുത്തും കേരളത്തിൽ നിന്ന് റിപ്പോർട്ടിങ് തുടരുമെന്ന് റിപ്പബ്ലിക്ക് ടീവി അധികൃതരും അറിയിച്ചിട്ടുണ്ട്. മദനിയെ കുറിച്ചുള്ള വാർത്തകൾ അവതരിപ്പിച്ചതിൻറെ പേരിൽ മാധ്യമ പ്രവർത്തകൻ വിനു വി ജോണിനെതിരെയും ഇസ്‌ലാമിക തീവ്രവാദികൾ ഭീഷണി മുഴക്കുന്നുണ്ട്.

Related Articles

Latest Articles