Wednesday, January 7, 2026

പിണറായി പെടും; ലാവ്‌ലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍; ശക്തമായ വാദങ്ങളുമായി സിബിഐ

ദില്ലി: ലാവ്‌ലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍. ജസ്റ്റിസ് യുയു ലളിത് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് സിബിഐ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെയുളളവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് ചോദ്യം ചെയ്തുകൊണ്ടാണ് സിബിഐ ഹര്‍ജി നല്‍കിയിരിക്കുന്നത്.

കേസില്‍ പിണറായി വിജയന്‍, കെ മോഹന്‍ ചന്ദ്രന്‍, എ ഫ്രാന്‍സിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇതു ചോദ്യം ചെയ്തുകൊണ്ടാണ് സിബിഐ ഹര്‍ജി നല്‍കിയിരിക്കുന്നത്. രണ്ട് കോടതികള്‍ ഒരേ തീരുമാനമെടുത്ത കേസില്‍ ശക്തമായ വാദങ്ങളുമായി വരണമെന്ന് സിബിഐയോട് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു

Related Articles

Latest Articles