Tuesday, November 3, 2026

ഋഷഭിനെ രക്ഷിച്ച സുശീൽ കുമാർ ഹീറോ!..’ഞങ്ങൾ സുശീൽ ജിയോട് കടപ്പെട്ടിരിക്കുന്നു’;ഋഷഭ് പന്തിനെ രക്ഷിച്ച ഡ്രൈവറുടെ ചിത്രം പങ്കുവെച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിവിഎസ് ലക്ഷ്മൺ

ദില്ലി :ഋഷഭ് പന്തിന്റെ വാഹനാപകടത്തെ തുടർന്ന് സഹായിച്ച ഹരിയാന റോഡ്‌വേസ് ബസ് ഡ്രൈവർ സുശീൽ കുമാറിന് നന്ദി അറിയിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിവിഎസ് ലക്ഷ്മൺ ട്വിറ്ററിൽ കുറിച്ചു. “റിഷഭ് പന്തിനെ കത്തുന്ന കാറിൽ നിന്ന് എടുത്ത് ബെഡ്ഷീറ്റ് കൊണ്ട് പൊതിഞ്ഞ് ആംബുലൻസിനെ വിളിച്ച സുശീൽ കുമാറിന് നന്ദി. സുശീൽ ജി, നിങ്ങളുടെ നിസ്വാർത്ഥ സേവനത്തിന് ഞങ്ങൾ നിങ്ങളോട് വളരെ കടപ്പെട്ടിരിക്കുന്നു.” ഇങ്ങനെയാണ് സുശീലിന്റെ ചിത്രം പങ്ക് വെച്ച ശേഷം ലക്ഷ്മൺ ട്വിറ്ററിൽ കുറിച്ചത്.

ഇന്നലെയാണ് ഇന്ത്യൻ ക്രിക്കറ്റ്റ് താരം ഋഷഭ് പന്തിന് വാഹനം ഡിവൈഡറിലിടിച്ച് അപകടം ഉണ്ടായത്.അപകടത്തെത്തുടര്‍ന്ന് വാഹനം പൂര്‍ണമായും കത്തിനശിച്ചു. തലയ്ക്കും കാലിനും പരിക്കേറ്റ ഋഷഭ് പന്തിനെ ദെഹ്‌റാദൂണിലെ മാക്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.പന്തിന്റെ മെഴ്‌സിഡസ് ബെന്‍സ് കാറാണ് അപകടത്തില്‍പ്പെട്ടത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പന്തിന് ഗുരുതമായി പരിക്കേറ്റിട്ടില്ലെന്ന് പോലീസ് അറിയിച്ചു. അപകടത്തില്‍പ്പെടുമ്പോള്‍ പന്ത് കാറില്‍ ഒറ്റയ്ക്കായിരുന്നു. കാറിന്റെ ഗ്ലാസ് തല്ലിപ്പൊട്ടിച്ചാണ് താരം പുറത്തെത്തിയത്

Related Articles

Latest Articles