ബെംഗളൂരു:പ്രമുഖ കന്നഡ നടി സൗജന്യയെ മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരു കുമ്പളഗോടുവിലെ തന്റെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിലാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്.
ഫോണിൽ കിട്ടാതായതോടെ നടിയുടെ സുഹൃത്ത് ഫ്ലാറ്റിലെത്തി പരിശോധിക്കുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പോലീസ് പറയുന്നത്. മാത്രമല്ല സൗജന്യയുടെ ഫ്ലാറ്റില്‍ നിന്നും ആത്മഹത്യ കുറിപ്പും കണ്ട് എടുത്തിട്ടുണ്ട്.
‘എന്റെ മരണത്തിന് ഞാന്‍ മാത്രമാണ് ഉത്തരവാദി. അച്ഛനും അമ്മയും എന്നോട് ക്ഷമികാണാമെന്നും’ കുറിപ്പില്‍ വ്യക്തമാക്കുന്നു. തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്ന് ആത്മഹത്യ കുറിപ്പില്‍ വ്യക്തമാക്കുന്നു. പല കാരണങ്ങൾ കൊണ്ടും മാനസികമായി താൻ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നും ആത്മഹത്യയല്ലാതെ മറ്റൊരു വഴിയും തനിക്ക് മുന്നിൽ ഇല്ലെന്നും നടിയുടെ കുറിപ്പിലുണ്ട്. തന്നെ സഹായിച്ച എല്ലാവരോടുമുള്ള നന്ദിയും സൗജന്യ കുറിച്ചിട്ടുണ്ട്. മൂന്ന് തീയതികളിലായാണ് നാല് പേജുള്ള ആത്മഹത്യാക്കുറിപ്പ് എഴുതിയിരിക്കുന്നത്.
അതേസമയം ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയയായ സൗജന്യ ചില ചിത്രങ്ങളിലും ചെറിയ വേഷങ്ങളിലെത്തിയിട്ടുണ്ട്. എന്നാൽ അപ്രതീക്ഷിതമായി കേട്ട നടിയുടെ വിയോഗ വാര്‍ത്തയുടെ ഞെട്ടലിലാണ് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും.

