Saturday, May 18, 2024
spot_img

ഇലക്കറികൾ ഇനി കഴിക്കാൻ മടിക്കേണ്ട ! ഗുണങ്ങള്‍ അറിയാം

കണ്ണിന്റെ ആരോഗ്യത്തിന് ഏറ്റവും ആവശ്യമായ വിറ്റാമിന്‍ ആണ് വിറ്റമിന്‍ എ. ഇവ ധാരാളമടങ്ങിയ ഒരു ഭക്ഷണ വസ്തുവാണ് ഇലക്കറികൾ. എന്നാൽ ഇവ പൊതുവെ എല്ലാവർക്കും കഴിക്കാൻ മടിയുള്ള ഒന്നാണ്. വിറ്റമിന്‍ എയുടെ കലവറയാണ് ഇലക്കറികള്‍. അയണ്‍ പോലുള്ള ധാരാളം ധാതുക്കളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. രക്തസമ്മര്‍ദ്ദം കുറയ്ക്കാനും അതുവഴി ഹൃദയ സംബന്ധമായി ഉണ്ടാകുന്ന അസുഖങ്ങള്‍ ഒരു പരിധി വരെ ചെറുക്കാനും ഇവ സഹായിക്കുന്നു.

കാന്‍സര്‍ പോലുള്ള മാരക രോഗങ്ങളെ ചെറുക്കാനും ഇലക്കറികള്‍ കഴിക്കുന്നതിലൂടെ സാധിക്കുന്നു. കാരണം ഇതിൽ ആന്റി ഓസിക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. നമ്മുടെ മസിലുകളുടെ ശക്തി വര്‍ദ്ധിപ്പിക്കാനാവാശ്യമായ ഘടകങ്ങളും അടങ്ങിയ ഒരു പോഷക ആഹാരമാണ് ഇലക്കറികള്‍.

Related Articles

Latest Articles