Monday, September 21, 2026

സനാതന ധർമ്മം പഠിക്കാം സൗജന്യമായി: കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ ‘വേദശ്രീ’ കോഴ്സ് മെയ് 10-ന് ആരംഭിക്കുന്നു

കോഴിക്കോട് : ഹൈന്ദവ ധർമ്മത്തെയും വൈദിക സംസ്‌കാരത്തെയും ശരിയായ രീതിയിൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കായി കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന സൗജന്യ കോഴ്‌സ് ‘വേദശ്രീ’ മെയ് 10-ന് ആരംഭിക്കുന്നു. നിത്യജീവിതത്തിൽ പാലിക്കേണ്ട ആചാരങ്ങൾ, പ്രാർത്ഥനയുടെയും ജപത്തിന്റെയും ശരിയായ രീതികൾ, ധ്യാന പരിശീലനം, വിളക്ക് കൊളുത്തേണ്ട വിധം, ഓങ്കാര സാധന തുടങ്ങി വൈദിക മന്ത്രങ്ങൾ ഉൾക്കൊള്ളുന്ന വിപുലമായ പഠനപദ്ധതിയാണ് ഈ കോഴ്സിലൂടെ ലക്ഷ്യമിടുന്നത്. ആറുമാസക്കാലം നീണ്ടുനിൽക്കുന്ന ഈ പഠന ക്ലാസുകൾ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിന് പടിഞ്ഞാറുവശത്തുള്ള കെ.വി.ആർ.എഫ് ഹാളിൽ (വേദക്ഷേത്രം) വെച്ചാണ് നടക്കുക.

എല്ലാ ഞായറാഴ്ചയും രാവിലെ 9 മുതൽ 10 വരെയായിരിക്കും ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. 2026 മെയ് 10-ന് രാവിലെ 9 മണിക്ക് ആചാര്യശ്രീ രാജേഷ് ക്ലാസിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിക്കും. ഹൈന്ദവ ആചാരങ്ങളെയും മന്ത്രങ്ങളെയും ശാസ്ത്രീയമായും ആധികാരികമായും വരുംതലമുറയ്ക്ക് പകർന്നുനൽകുക എന്ന ഉദ്ദേശത്തോടെയാണ് ഈ സൗജന്യ സേവനം ഫൗണ്ടേഷൻ ഒരുക്കിയിരിക്കുന്നത്. കോഴ്സിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ താല്പര്യമുള്ളവർക്ക് 9495759634, 9188793181 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Related Articles

Latest Articles