Monday, April 29, 2024
spot_img

ദില്ലിയിൽ ഉന്നതതല യോഗം ചേരുന്നു; ഇന്റര്‍നെറ്റ് സേവനം നിര്‍ത്തി; റോഡുകള്‍ അടച്ചു; കര്‍ഷകര്‍ വീണ്ടും ചെങ്കോട്ടയ്ക്കു മുകളില്‍

ദില്ലി: കർഷക പ്രക്ഷോഭം നടക്കുന്ന ദില്ലി നഗരത്തിലും പരസര പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് സേവനം താല്‍ക്കാലികമായി വിച്ഛേദിച്ചു. കലാപകാരികൾ കൂടുതലായി തമ്പടിച്ചിരിക്കുന്ന സിംഘു, ഗാസിപൂര്‍, തിക്രി, മുകര്‍ബ ചൗക്ക്, നഗ്ലോയ് എന്നി അതിര്‍ത്തി പ്രദേശത്തും ഇന്‍ര്‍നെറ്റ് സേവനം നിര്‍ത്തിവച്ചിരിക്കുകയാണ്.

സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നടപടികൾ കർശനമാക്കുന്ന കാര്യത്തിൽ ഉന്നതതല യോഗം തീരുമാനമെടുക്കും. ചെങ്കോട്ടയില്‍ ദേശീയ പതാകക്ക്​ താഴെയായി കര്‍ഷകര്‍ തങ്ങളുടെ പതാക ഉയര്‍ത്തിയിരുന്നു. ഏറെ സമയത്തിന് ശേഷമാണ് ചെങ്കോട്ടയില്‍ നിന്ന് പ്രതിഷേധക്കാരെ ഒഴിപ്പിക്കാന്‍ പൊലീസിനായത്. കേന്ദ്രസേനയും അര്‍ധസൈനികരും കര്‍ഷകസമരത്തെ നേരിടാനായി രംഗത്തിറങ്ങിയിട്ടുണ്ട്​.

ദില്ലി നഗരത്തിലും പോലീസും കര്‍ഷകരും തമ്മില്‍ ഏറ്റുമുട്ടി. പോലീസിന് നേര്‍ക്ക് ഒരു കര്‍ഷകൻ ട്രാക്ടര്‍ ഓടിച്ചുകയറ്റി. അതേസമയം ആഭ്യന്തര മന്ത്രാലയം വിളിച്ചുചേർത്ത യോഗത്തിൽ സമാധാനം പുനസ്ഥാപിക്കാനാണ് നീക്കം. അതേസമയം റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയിലേക്ക് നടത്തിയ ട്രാക്റ്റര്‍ മാര്‍ച്ചിലെ സംഘര്‍ഷങ്ങളെ തള്ളി കര്‍ഷക സംഘടനകള്‍. നഗരത്തിലേക്കു പ്രവേശിക്കുകയും സംഘര്‍ഷമുണ്ടാക്കുകയും ചെയ്തവരെ തള്ളി സംയുക്ത സമരസമിതി രംഗത്തെത്തി.

Related Articles

Latest Articles