Sunday, May 12, 2024
spot_img

കേന്ദ്രത്തിന് മുന്നിൽ മുട്ടുമടക്കി ഇടത് സർക്കാർ |pinarayi vijayan

പ്രതിപക്ഷത്തിനും ബുദ്ധി ഉദിച്ചു തുടങ്ങി എന്ന് വേണം പറയാൻ കാരണം, തെറ്റായ നയങ്ങളുടെയും കെടുകാര്യസ്ഥതയുടെയും, മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ അനാവശ്യ ധൂർത്തിന്റെയും ഫലമായി പടുകുഴിയിലായ സമ്പദ് വ്യവസ്ഥയെ കേന്ദ്ര സർക്കാരിന്റെ തലയിലിട്ട് കൈകഴുകാനുള്ള മുഖ്യമന്ത്രിയുടെ നീക്കത്തിന് ഇതിലും വലിയ തിരിച്ചടി ഇനി കിട്ടാനില്ല . സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് ഡല്‍ഹിയില്‍പോയി സമരം ചെയ്യാനുള്ള മുഖ്യമന്ത്രിയുടെ ക്ഷണം നിരസിക്കാന്‍ യു.ഡി.എഫ് യോഗം ഐക്യ കണ്ഠമായി തീരുമാനിച്ചതിനെ തുടർന്നാണ് കേന്ദ്രത്തെ കുറ്റം പറഞ്ഞ് രക്ഷപ്പെടാം എന്ന മുഖ്യമന്ത്രിയുടെ അതിബുദ്ധി ചീറ്റിയത്

എന്ത് വന്നാലും കെണിയിൽ വീഴരുതെന്നും സർക്കാരിന്റെ ക്ഷണം സ്വീകരിക്കരുതെന്നും എല്ലാ ഘടകകക്ഷികളും ഐക്യ കണ്ഠം ആവശ്യപ്പെട്ടതായി വി ഡി സതീശൻ പത്ര സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നുകേരളത്തിന്റെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥതയാണ്.

ജി എസ് ടി നിലവിൽ വന്നതോടെ ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാകേണ്ടിയിരുന്ന സംസ്ഥാനം ആയിരിന്നു കേരളം, എന്നാൽ അതുണ്ടായില്ല എന്ന് മാത്രമല്ല വലിയ നികുതി തട്ടിപ്പുകൾ ആണ് കേരളത്തിൽ നടക്കുന്നത്. കാര്യക്ഷമം ആയ നികുതി പിരിവ് നടത്തേണ്ട സർക്കാർ തന്നെ നികുതി വെട്ടിപ്പിനു കൂട്ടുനിൽക്കുകയാണ് മാത്രമല്ല വിഭവ സമാഹരണത്തിന് ഒരു നടപടിയും സ്വീകരിക്കാതെ കടമെടുപ്പ് മാത്രം ആശ്രയിച്ചാണ് ഇക്കഴിഞ്ഞ ഏഴ് വര്‍ഷവും സര്‍ക്കാര്‍ മുന്നോട്ട് പോയത് അങ്ങനെയിരിക്കെ പെട്ടന്നൊരു ദിവസം എല്ലാ കുറ്റവും കേന്ദ്ര സർക്കാരിന്റെ തലയിൽ കെട്ടി വെക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല എന്നാണ് വി ഡി സതീശൻ പറഞ്ഞത്

ഇതോടെ ഇടതുപക്ഷത്തിന്റെ അവസ്ഥ മോങ്ങാൻ ഇരുന്നവന്റെ തലയിൽ തേങ്ങാ വീണു എന്നു പറയുന്നത് പോലെയായി , തിരിച്ചടിക്കാൻ തക്കം പാർത്തിരുന്ന പ്രതി പക്ഷം കിട്ടിയ അവസരം മുതലാക്കി ഇതോടെ കേദ്രത്തിനിട്ട് പണിയാം എന്ന് വിചാരിച്ച പിണറായിക്ക് കിട്ടേണ്ടത് കിട്ടി എന്ന് വേണം പറയാൻ

Related Articles

Latest Articles