Sunday, April 28, 2024
spot_img

സിനിമാ താരം സന ജാവേദിനെ വിവാഹം ചെയ്ത് പാക് വെറ്ററൻ ക്രിക്കറ്റ് താരം ശുഐബ് മാലിക്ക് !താരത്തിന്റെ വെളിപ്പെടുത്തൽ സാനിയ മിർസയുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തുന്നു എന്ന ആഭ്യൂഹങ്ങൾ സജീവമാകുന്നതിനിടെ

മുൻ ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തുന്നു എന്ന ആഭ്യൂഹങ്ങൾ സജീവമാകുന്നതിനിടെ സിനിമാ താരം സന ജാവേദിനെ വിവാഹം ചെയ്ത് പാക് വെറ്ററൻ ക്രിക്കറ്റ് താരം ശുഐബ് മാലിക്ക്. വിവാഹം വാർത്ത മാലിക്ക് തന്നെയാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. സന ജാവേദുമായി മാലിക്ക് ഡേറ്റിങ്ങിലാണെന്ന് നേരത്തേ വാർത്തകൾ പുറത്തുവന്നിരുന്നുവെങ്കിലും തങ്ങൾ സുഹൃത്തുക്കൾ മാത്രമാണെന്നായിരുന്നു സന അന്ന് പ്രതികരിച്ചിരുന്നത്.

2010ലാണ് മാലിക്കും സാനിയ മിർസയും തമ്മിൽ ഹൈദരാബാദിൽ വച്ച് വിവാഹിതരായത്. 2018ൽ ഈ ദമ്പതികൾക്ക് ആൺകുഞ്ഞ് പിറന്നു. ഇതിനുശേഷവും കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ സാനിയ കഴിഞ്ഞ വർഷമാണ് ടെന്നീസിൽ നിന്ന് വിരമിച്ചത്. 2022 മുതലാണ് മാലിക്കും സാനിയയും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്നും വിവാഹമോചനത്തിന്റെ വക്കിലാണെന്നുമുള്ള അഭ്യൂഹങ്ങള്‍ പരന്നത്. എന്നാല്‍ പലപ്പോഴും ഇരുവരും ഇക്കാര്യം നിഷേധിക്കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ വിരമിക്കൽ മത്സരം കളിച്ചശേഷം സാനിയയുടെ പല പോസ്റ്റുകളിലും വിവാഹമോചനത്തിന്റെ സൂചനകളുണ്ടായിരുന്നു. ‘വിവാഹവും വിവാഹമോചനവും കഠിനമാണ്. ജീവിതം ഒരിക്കലും എളുപ്പമാകില്ല, അതെപ്പോഴും കഠിനമായിരിക്കും. എന്നാല്‍, നമുക്ക് ഏത് വേണമെന്ന് തെരഞ്ഞെടുക്കാം. വിവേകത്തോടെ തെരഞ്ഞെടുക്കൂ’ എന്ന് സാനിയ കുറിച്ചതും ഏറെ ചർച്ചയായിരുന്നു.

Related Articles

Latest Articles