Monday, September 21, 2026

വേനൽ മഴ കനക്കുന്നു ! ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമേകികൊണ്ട് വേനൽ മഴ കനക്കുന്നു. നിലവിൽ ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തെക്കൻ കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും മധ്യകേരളത്തില്‍ എറണാകുളം ജില്ലയിലും വടക്കൻ കേരളത്തില്‍ വയനാട്, കണ്ണൂർ ജില്ലകളിലും ആണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിലെ പല പ്രദേശങ്ങളിലും ഉച്ചയ്ക്ക് ശേഷം കനത്ത മഴയാണ് റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം വന്നിട്ടുണ്ട്. ഇന്നലെ മുതല്‍ തന്നെ സംസ്ഥാനത്ത് വ്യാപകമായി വേനല്‍ മഴ ലഭിച്ചിരുന്നു. ഇന്നും പരക്കെ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.

തിരുവനന്തപുരത്ത് നഗരത്തിലും മലയോര മേഖലകളിലും കനത്ത മഴയാണ് ലഭിക്കുന്നത്. നെയ്യാറ്റിൻകര, കാരക്കോണം, വെള്ളറട ഭാഗങ്ങളിലാണ് ഏറ്റവുമധികം മഴ ലഭിച്ചത്. അടുത്ത ദിവസങ്ങളിലും വ്യാപകമായി സംസ്ഥാനത്ത് വേനല്‍ മഴ ലഭിക്കുമെന്നാണ് അറിയിപ്പ്.

Related Articles

Latest Articles