പാലക്കാട്: വേലിയിൽ കുടുങ്ങി ചത്ത നിലയിൽ പുള്ളിപ്പുലിയെ കണ്ടെത്തി. ഏകദേശം നാല് വയസ് പ്രായം തോന്നിക്കുന്ന പുലിയുടെ ജഡമാണ് കണ്ടെത്തിയത്.
അട്ടപ്പാടിക്ക് സമീപം ചീരക്കടവില്‍ ആണ് സംഭവം. പന്നി ഉള്‍പ്പടെയുള്ള മൃഗങ്ങളെ പിടിക്കാന്‍ സ്ഥാപിച്ചിരുന്ന കുടുക്കില്‍ പുള്ളിപ്പുലി അകപ്പെടുകയായിരുന്നുവെന്നാണ് സൂചന. സംഭവസ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്.

