മുംബൈ: ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് ആരോഗ്യം വീണ്ടെടുത്ത് എത്രയും വേഗത്തിൽ ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് തിരികെ വരട്ടേയെന്ന പ്രാർത്ഥനയും പ്രതീക്ഷയും പങ്കുവെച്ച് ക്രിക്കറ്റ് ബോർഡും താരങ്ങളും. ഇന്ന് പുലർച്ചെ ദില്ലി -ഉത്തരാഖണ്ഡ് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റാണ് പന്ത് ആശുപത്രിയിലായത്. ചികിത്സാ കാര്യങ്ങളെല്ലാം ബിസിസിഐ നേരിട്ട് ശ്രദ്ധിക്കുമെന്നും ജയ് ഷാ അറിയിച്ചു. സച്ചിൻ തെണ്ടുൽക്കറും ശിഖർ ധവാനും പാക് പേസ് ബൗളർ ഷഹീൻ അഫ്രിദിയും ഋഷഭ് പന്തിനായി പ്രാർത്ഥിക്കുന്നതായി അറിയിച്ചു.
അപകടത്തെ തുടർന്ന് പന്തിന്റെ നെറ്റിയിൽ രണ്ടു മുറിവുകളാണുണ്ടായത്. വലതു കാൽമുട്ടിലെ പേശിയിൽ ചതവും മുറിവുമുണ്ട്. വലത് കയ്യുടെ കുഴ കൈമുട്ട്, വലതുകാൽപ്പാദം എന്നിവിടങ്ങളിലെ എല്ലുകൾ പൊട്ടിയതായാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.

