Saturday, January 10, 2026

ലൈഫ് മിഷൻ കോഴക്കേസ് ; സി.എം രവീന്ദ്രൻ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും

കൊച്ചി : ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി മുഖ്യമന്ത്രി പിണറായി വിജയന്‍റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ ഇന്ന് എൻഫോഴ്സ്മെന്‍റ് ഡിറക്ട്രേറ്റ്ന് മുന്നിൽ ഹാജരാകും. ഇന്ന് രാവിലെ പത്തരയ്ക്ക് കൊച്ചിയിലെ ഓഫീസിൽ എത്താനാണ് സി.എം രവീന്ദ്രനോട് ഇഡി നിർദ്ദേശിച്ചിരിക്കുന്നത്.

നേരത്തെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചപ്പോൾ നിയമസഭ നടക്കുന്നതിനാൽ എത്താനാകില്ലെന്ന് പറഞ്ഞാണ് സി എം രവീന്ദ്രൻ ഒഴിഞ്ഞുമാറിയത്. ലൈഫ് മിഷൻ അഴിമതിയിൽ സിഎം രവീന്ദ്രന്
പങ്കുണ്ടോ എന്ന് പരിശോധിക്കാനായാണ് ഇ ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്.

അതേസമയം കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാട്സ് ആപ്പ് ചാറ്റുകളിൽ രവീന്ദ്രനെപ്പറ്റി പരാമർശിക്കുന്നുണ്ട്. ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഇ ഡി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Related Articles

Latest Articles