Friday, January 9, 2026

ലൈഫ് മിഷൻ വിവാദം; മാന്യതയുണ്ടെങ്കിൽ മുഖ്യമന്ത്രി ഇനിയെങ്കിലും രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ വിവാദത്തില്‍ അന്വേഷണം സിബിഐ ഏറ്റെടുത്തതോടെ മുഖ്യമന്ത്രിയുടെ രാജിയാവശ്യം ശക്തമാക്കിയിരിക്കുകയാണ് പ്രതിപക്ഷം. മാന്യതയുണ്ടെങ്കില്‍ മുഖ്യമന്ത്രി ഇനിയെങ്കിലും രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അന്വേഷണം സ്വതന്ത്രമായി നടന്നാല്‍ മന്ത്രിമാരുടെ മക്കള്‍ ഉള്‍പ്പെടെ കുടുങ്ങുമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

വടക്കാഞ്ചേരി ഫ്‌ളാറ്റ് സമുച്ചയ വിവാദത്തില്‍ സിബിഐ അന്വേഷണം വേണമെന്ന തുടക്കം മുതലുള്ള തങ്ങളുടെ ആവശ്യം നിരാകരിച്ച മുഖ്യമന്ത്രിക്കേറ്റ കനത്ത പ്രഹരമാണ് നിലവിലെ തീരുമാനം എന്നും പ്രതിപക്ഷ നേതാക്കള്‍ വ്യക്തമാക്കി. കുറ്റക്കാരെ സംരക്ഷിച്ച മുഖ്യമന്ത്രി തന്നെ ചോദ്യം ചെയ്യലിന് വിധേയനാകേണ്ട സാഹചര്യമാണ് രൂപപ്പെട്ടു വരുന്നതെന്നും രാജിവയ്ക്കലാണ് മുഖ്യമന്ത്രിക്ക് അന്തസെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles