Friday, May 17, 2024
spot_img

സമ്മർദ്ദവും ഉത്ക്കണ്ഠയും കോവിഡ് വ്യാപന സാധ്യത വർധിപ്പിക്കുമെന്ന് പഠനം; ബ്രിട്ടണിൽ നടന്ന പഠനത്തിന് നേതൃത്വം നൽകിയത് ഇന്ത്യൻ വംശജയായ പ്രൊഫസർ

കടുത്ത സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം എന്നിവയിലൂടെ കടന്നുപോയ ആളുകൾക്ക് COVID-19 വരാനുള്ള സാധ്യത കൂടുതലാണെന്ന് ഒരു പുതിയ പഠനം. ആനൽസ് ഓഫ് ബിഹേവിയറൽ മെഡിസിൻ ജേണലിൽ’ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് കണ്ടെത്തൽ. നോട്ടിംഗ്‌ഹാം സർവകലാശാലയിലെ സ്‌കൂൾ ഓഫ് മെഡിസിനിലെ പ്രൊഫസർ കവിത വേദര, ലണ്ടനിലെ കിംഗ്‌സ് കോളേജ്, ന്യൂസിലാന്റിലെ ഓക്ക്‌ലൻഡ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള സഹപ്രവർത്തകർക്കൊപ്പം പഠനത്തിന് നേതൃത്വം നൽകി. സമ്മർദ്ദം, സാമൂഹിക പിന്തുണ തുടങ്ങിയ മനഃശാസ്ത്രപരമായ ഘടകങ്ങൾ വൈറൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങളിലേക്കും കൂടുതൽ ഗുരുതരമായ രോഗലക്ഷണങ്ങളിലേക്കും ഉള്ള വർദ്ധിച്ച സംവേദനക്ഷമതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മുൻ ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.

ഏകദേശം 1200 പേരിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. 2020 ഡിസംബറിലാണ് സർവ്വേ പൂർത്തിയാക്കിയത്. ലോകമെമ്പാടുമുള്ള ജനങ്ങളിൽ കോവിഡ് വ്യാപനത്തിന് ശേഷം മാനസിക സമ്മർദ്ദങ്ങൾ ഉയർന്നിട്ടുണ്ട്. രോഗത്തെ കുറിച്ചുള്ള ഭയവും ലോക്ക്ഡൌൺ പോലുള്ള സാമൂഹിക പ്രശ്നങ്ങളും ജനങ്ങളെ കൂടുതൽ സമ്മർദ്ദത്തിലാക്കി. എന്നാൽ ഇത്തരം സമ്മർദ്ദങ്ങൾ രോഗം പിടിപെടാനുള്ള സാധ്യത വര്ധിപ്പിക്കുന്നതായാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്.

Related Articles

Latest Articles