Thursday, May 2, 2024
spot_img

ഐപിഎല്‍ താരലേലത്തിന് രജിസ്റ്റര്‍ ചെയ്തത് 1214 താരങ്ങള്‍; 46 പേരുടെ മൂല്യം 2 കോടി; താരലേലത്തിൽ ശ്രീശാന്തും; ഈ താരങ്ങൾ പിൻമാറി

മുംബൈ: ഐപിഎല്‍ (IPL) മെഗാ ലേലത്തില്‍ പങ്കെടുക്കാനായി രജിസ്റ്റര്‍ ചെയ്ത താരങ്ങളുടെ ലിസ്റ്റ് പുറത്ത്. ലേലത്തിലെ ഏറ്റവുമുയര്‍ന്ന അടിസ്ഥാന വിലയായ രണ്ടു കോടിക്ക് പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് 46 താരങ്ങളാണ്. 896 ഇന്ത്യൻ താരങ്ങളും 318 വിദേശ താരങ്ങളുമാണ് ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തത്. ആകെ താരങ്ങളില്‍ 903 പേരും മുന്‍പ് രാജ്യാന്തര മത്സരങ്ങളില്‍ കളിച്ചിട്ടുള്ള താരങ്ങളല്ല.

ക്രിസ് ഗെയ്ല്‍, ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ്, ജോ റൂട്ട്, ജോഫ്ര ആര്‍ച്ചര്‍, സാം കറെന്‍, ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ മിച്ചെല്‍ സ്റ്റാര്‍ക്ക് എന്നിവരെല്ലാം ലേലത്തില്‍ നിന്നും പിന്‍മാറിയവരുടെ കൂട്ടത്തിലുണ്ട്. മുൻ ഇന്ത്യൻ താരവും മലയാളിയുമായ എസ് ശ്രീശാന്തും രജിസ്റ്റര്‍ ചെയ്തവരിലുണ്ട്. അമ്പത് ലക്ഷം രൂപയാണ് ശ്രീ അടിസ്ഥാന വിലയായി നിശ്ചയിച്ചിട്ടുള്ളത്.

ഏറ്റവും ഉയര്‍ന്ന ലേലത്തുകയായ 2 കോടി രൂപയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 49 താരങ്ങളാണ്. ഇതില്‍ 17 പേര്‍ ഇന്ത്യന്‍ താരങ്ങളും 32 പേര്‍ വിദേശ താരങ്ങളുമാണ്. ആര്‍ അശ്വിന്‍, യുസ് വേന്ദ്ര ചഹല്‍, ദീപക് ചഹര്‍, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, ദിനേഷ് കാര്‍ത്തിക്, ഇഷാന്‍ കിഷന്‍, ഭുവനേശ്വര്‍ കുമാര്‍, ദേവ് ദത്ത് പടിക്കല്‍, ക്രുനാല്‍ പാണ്ഡ്യ, ഹര്‍ഷല്‍ പട്ടേല്‍, സുരേഷ് റെയ്‌ന, അമ്പാടി റായിഡു, മുഹമ്മദ് ഷമി, ഷാര്‍ദുല്‍ താക്കൂര്‍, റോബിന്‍ ഉത്തപ്പ, ഉമേശ് യാദവ് എന്നിവരാണ് അടിസ്ഥാന വില രണ്ട് കോടി രൂപ വിലയുളള ഇന്ത്യന്‍ താരങ്ങള്‍.

Related Articles

Latest Articles