Saturday, May 18, 2024
spot_img

കോവിഡ് പ്രതിസന്ധി വില്ലനായി; കടക്കെണി മൂലം സംസ്ഥാനത്ത് വീണ്ടും ആത്മഹത്യ

തിരുവനന്തപുരം: കടബാധ്യതയെത്തുടർന്ന് സംസ്ഥാനത്ത് വീണ്ടും ആത്മഹത്യ. തിരുവനന്തപുരം മുറിഞ്ഞപാലം സ്വദേശി 54 കാരനായ നിർമൽ ചന്ദ്രനാണ് ആത്മഹത്യ ചെയ്തത്. ലൈറ്റ് & സൗണ്ട് കടയുടമയായിരുന്നു. കോവിഡിനെ തുടർന്ന് ലൈറ്റ് ആന്റ് സൗണ്ടിൽ നിന്നും കോഴിക്കട നടത്തിപ്പിലേക്ക് തിരിഞ്ഞിരുന്നു. വായ്പയെടുത്തായിരുന്നു ഈ ബിസിനസ് ആരംഭിച്ചത്.എന്നാൽ ഗ്രാമപ്രദേശമായതിനാൽ കച്ചവടം കുറവായിരുന്നു. ബിരുദ വിദ്യാർത്ഥിയായ മകളുടെ സ്വർണാഭരണങ്ങൾ അടക്കം പണയത്തിലാണ്. വാടക കൊടുത്തിട്ട് മാസങ്ങളായെന്നും 10 ലക്ഷത്തോളം രൂപയുടെ കടം ഉണ്ടായിരുന്നുവെന്നും പ്രതിസന്ധിയെ കുറിച്ച് സുഹൃത്തുക്കളോട് സംസാരിച്ചിരുന്നുവെന്നും നിർമ്മലിന്റെ സഹോദരൻ മാധ്യമങ്ങളോട് പ്രതികരിച്ചു

സാമ്പത്തിക പ്രതിസന്ധിയും കടക്കെണിയും തുടർന്നാണ് നിർമ്മൽ ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് സംശയിക്കുന്നത്. കല്ലമ്പലത്ത് വെച്ചാണ് ഇദ്ദേഹം തൂങ്ങി മരിച്ചത്. എല്ലാം സാധാരണ ഗതിയിലാകുമെന്ന പ്രതീക്ഷയോടെ ഇദ്ദേഹം കാത്തിരുന്നുവെന്നും എന്നാൽ കടയുടെ വാടക നൽകാൻ പോലും പണം ഉണ്ടായിരുന്നില്ലെന്നുമാണ് ബന്ധുക്കൾ പറയുന്നത്. സാമ്പത്തിക പ്രയാസത്തിൽ പിടിച്ചു നിൽക്കാൻ കഴിയാതെയാകാം ആത്മഹത്യ ചെയ്തതെന്ന് പോലീസ് നിഗമനം.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles