കഴിഞ്ഞ ഒൻപത് വർഷക്കാലം താൻ കടന്നുപോയത് വലിയ പ്രതിസന്ധികളിലൂടെയായിരുന്നുവെന്ന് നടൻ ദിലീപ്. തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ ഒൻപത് വർഷവും ജീവിച്ചതെന്ന് ദിലീപ് പറഞ്ഞു. ആലുവയിലെ സി.എം. ഹൈദരാലിയുടെ അൻവർ മെമ്മോറിയൽ ആശുപത്രിയുടെ പ്രവർത്തന പുനരാരംഭ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നെ ചികിത്സിച്ച ഡോക്ടറെയും ചിലർ ബലിയാടാക്കിയെന്നും, തന്നെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടന്നതെന്നും ദിലീപ് ആരോപിച്ചു. വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിന് ശേഷം ആശുപത്രി ഡോ. ഹൈദരാലിക്ക് തിരിച്ചുകിട്ടിയതിലും അദ്ദേഹം പ്രതികരിച്ചു. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ വീഡിയോയിൽ കാണാം. Actor Dileep opened up about the difficult experiences he says he went through during the past nine years. Speaking at the reopening ceremony of C.M. Haidarali’s Anwar Memorial Hospital in Aluva, Dileep said he had been living in a situation where his hands and legs were tied and he was being beaten. He also spoke about the doctor who treated him and the legal battle surrounding the hospital. Watch the full video for details. #dileep #dileepnews #malayalamcinema #malayalamnews #keralanews #celebritynews #mollywood #dileepstatement #dileeplatestnews #anwarmemorialhospital #aluva #cinemanews

