Monday, September 28, 2026

തീവ്രവാദ സംഘടനയായ അൽ-ഖ്വയ്ദയുമായി ബന്ധം; മദ്ധ്യപ്രദേശിൽ രണ്ട് പേർ അറസ്റ്റിൽ

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ അൽ-ഖ്വയ്ദയുമായി ബന്ധം പുലർത്തിയ രണ്ട് പേർ അറസ്റ്റിൽ. ബംഗ്ലാദേശ് പൗരന്മാരായ എക്രാമുൽ ഹഖും ജാഹിറുദ്ദീൻ അലിയുമാണ് കസ്റ്റഡിയിലായത്. ഇവരെ തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും ഹൗറ കോടതി 12 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

എക്രാമുൽ ഹഖിനെയും ജാഹിറുദ്ദീൻ അലിയെയും ഭോപ്പാൽ സെൻട്രൽ കറക്ഷണൽ ഹോമിൽ നിന്നുമാണ് കോടതിയിൽ ഹാജരാക്കിയത്. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനയായ അൽ-ഖ്വയ്ദയിലും അനുബന്ധ സംഘടനകളിലും ഇരുവരും പ്രവർത്തിച്ചതായാണ് ഉദ്യോ​ഗസ്ഥർക്ക് ലഭിക്കുന്ന വിവരം.

ഹൗറയിലെ ഡോംജൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ഇരുവരെയും പശ്ചിമ ബംഗാൾ പോലീസ് തിരയുകയായിരുന്നു. ഇതിനിടെയാണ് ഇവർ മദ്ധ്യപ്രദേശ് പോലീസിന്റെ പിടിയിലായത്. കസ്റ്റഡിയിൽ വിട്ട ഭീകരരെ പശ്ചിമ ബം​ഗാളിലേയ്‌ക്കാണ് കൊണ്ടുപോയത്.

Related Articles

Latest Articles